കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കും

Posted on: July 26, 2016 7:00 pm | Last updated: July 27, 2016 at 12:59 am
SHARE

KODIYERIതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗം പോലീസ് പരിശോധിക്കും. പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രസംഗം പരിശോധിച്ചതിനു ശേഷം പോലീസ് മേധാവിയടക്കം ഇക്കാര്യം വിലയിരുത്തും. ഇതിനു ശേഷം മാത്രമേ അന്വേഷണം അടക്കുമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളു. അക്രമത്തിനു ആഹ്വാനം ചെയ്‌തെന്ന പരാതിയിലാണ് പോലീസ് കോടിയേരിയുടെ പ്രസംഗം പരിശോധിക്കുന്നത്.
ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നും കൊടിയേരി പറഞ്ഞു. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞിരുന്നു.