പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യം: പിസി ജോര്‍ജ്

Posted on: July 26, 2016 6:45 pm | Last updated: July 26, 2016 at 8:58 pm
SHARE

pc-george22തിരുവനന്തപുരം: പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യമെന്ന് പിസി ജോര്‍ജ് എംഎല്‍എ. അതുകൊണ്ടാണ് യുഡിഎഫിനെ തകര്‍ക്കാന്‍ പിണറായി വിജയന്‍ നോക്കുമെന്നും പിസി ജോര്‍ജ പറഞ്ഞു. കെഎം മാണി യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

കെ എം മാണി ബിജെപിക്ക് ഒപ്പം പോയാല്‍ കൂടെയുളള മൂന്ന് എംഎല്‍എമാര്‍ മാണിക്ക് ഒപ്പം ഉണ്ടാകില്ല. സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും മാണിക്ക് ഒപ്പം കൂടെ ഉണ്ടാകില്ലെന്നും ബാര്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. അതിന് കൂട്ടുനില്‍ക്കാന്‍ മാണിയെ പ്രോത്സാഹിപ്പിക്കുകയാണ് പിണറായി ചെയ്യുന്നത്. 28 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ആറില്‍ ഒതുങ്ങി. കേരള കോണ്‍ഗ്രസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പി സി ജോര്‍ജ്ജ്പറഞ്ഞു.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ഓഗസ്റ്റ് 4 ന് നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചയും യോഗവും മാറ്റി വെച്ചിരുന്നു