Connect with us

Eranakulam

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കൊച്ചി: തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 201617 വര്‍ഷത്തേക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 201617 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍/ബി.എ/ബികോം/ബി.എസ്.സി/എം.എ/എം.കോം/(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.) എം.എസ്.ഡബ്ലിയു/എം.എസ്.സി/ബി.എഡ്/ പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗ്/എം.ബി.ബി.എസ്/ബി.ഡി.എസ്/ ഫാംഡി/ബി.എസ്.സി നഴ്‌സിങ് /പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍/പോളിടെക്‌നിക് ഡിപ്ലോമ/റ്റി.റ്റി.സി/ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്‌സിങ്/പാരാ മെഡിക്കല്‍ കോഴ്‌സ്/എം.സി.എ/എം.ബി.എ/ പി.ജി.ഡി.സി.എ/എഞ്ചിനീയറിങ് (ലാറ്ററല്‍ എന്‍ട്രി) അഗ്രിക്കള്‍ച്ചറല്‍/വെറ്റിനറി/ ഹോമിയോ/ ബിഫാം/ ആയുര്‍വേദം/എല്‍.എല്‍.ബി (മൂന്നു, അഞ്ച് വര്‍ഷം) ബി.ബി.എം/ഫിഷറീസ്/ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/എച്ച്.ഡി.സി ആന്റ് ബി.എം/ഡിപ്ലോമ ഇന്‍ഹോട്ടല്‍ മാനേജ്‌മെന്റ്/സി.എ.ഇന്റര്‍മീഡിയറ്റ് ഈ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ യോഗ്യത കോഴ്‌സിനുളള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷക്കണം. (പോളിടെക്‌നിക്ക് ഗ്രാന്റ് ആദ്യ വര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. (പോളിടെക്‌നിക്ക് ഗ്രാന്റ് ആദ്യ വര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കൂടെ ഹാജരാക്കണം. ബി.എഡ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ബിരുദത്തിന്റെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം) അപേക്ഷയോടൊപ്പം നിര്‍ബന്ധമായും കുട്ടിയുടെയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയുടെയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡു സഹിതം ആഗസ്റ്റ് 20 നകം ബന്ധപ്പെട്ട ജില്ല ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌ക്‌ടെറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുളളവര്‍ ഈ ഗ്രാന്റ് പുതുക്കുന്നതിനുളള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ല ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോറം തപാല്‍ മാര്‍ഗം ആവശ്യമുളളവര്‍ സ്വന്തം വിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22* സെന്റീമിറ്റര്‍ വലിപ്പമുളള കവര്‍ സഹിതം അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട ജില്ല ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും തപാല്‍ മാര്‍ഗവും നേരിട്ടും ലഭിക്കും.