ഔഷധ കഞ്ഞി വിതരണം

Posted on: July 26, 2016 6:32 pm | Last updated: July 26, 2016 at 6:32 pm
SHARE

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഔഷധ കഞ്ഞി വിതരണവും ഔഷധകിറ്റ് വിതരണവും ജൂലായ് 29ന് രാവിലെ പത്തരയ്ക്ക് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടത്തും. ഇതു സംബന്ധിച്ചു ചേരുന്ന യോഗത്തില്‍ വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഔഷധ സസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം എസ് ബാലന്‍, രാജമ്മ എന്നിവരെ ആദരിക്കും. കര്‍ക്കടകമാസവും ആയുര്‍വേദവും എന്ന വിഷയത്തില്‍ ഡോ. എസ്. രാജേഷ് പ്രഭാഷണം നടത്തും.