യാത്ര പറയാനെത്തിയ കൊച്ചുമകന്‍ മുങ്ങി മരിച്ചു

Posted on: July 26, 2016 6:17 pm | Last updated: July 26, 2016 at 6:17 pm
SHARE

diedകുന്നംകുളം: മുത്തച്ഛനോട് യാത്രപറയാന്‍ തറവാട്ടിലെത്തിയ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു.
ചിറളയം പാലസില്‍ രാജീവ് വര്‍മയുടെ മകന്‍ അഭിജിത്ത് 23 ആണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ അഭിജിത്ത്് എംബിഎ കഴിഞ്ഞ് തുടര്‍ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി യാത്ര പറയാന്‍ കുന്നംകുളം ചിറളയത്തുളള തറവാട്ടിലെത്തിയതായിരുന്നു. സമീപത്തെ കുളത്തില്‍ കുളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മരണം.