ഷാര്‍ജ അല്‍ മജാസില്‍ ‘സമ്മര്‍ ഫണ്‍’

Posted on: July 26, 2016 3:48 pm | Last updated: July 26, 2016 at 3:48 pm
SHARE

SHARJAH AL MAJASഷാര്‍ജ: പൊള്ളുന്ന വേനലില്‍ സന്ദര്‍ശകര്‍ക്ക് കുളിരേകി ജലവിനോദങ്ങളുമായി ഷാര്‍ജയിലെ അല്‍ മജാസ്. ‘സമ്മര്‍ ഫണ്‍’ എന്ന പേരില്‍ അടുത്തമാസം അവസാനം വരെ നീളുന്ന ഉല്ലാസമേളയില്‍ നിരവധി വിനോദ പരിപാടികളാണ് നടക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതുവരെയാണു പ്രവേശനം. സംഗീതം, സര്‍ക്കസ്, കലാപരിപാടികള്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുള്ളത്. കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മിനി സ്പ്ലാഷ് പാര്‍ക്കും വൈവിധ്യങ്ങളുമായി കാത്തിരിക്കുന്നു. പ്രമുഖ രാജ്യാന്തര റസ്റ്ററന്റുകളുടെ ഔട്‌ലെറ്റുകളും ഇവിടെയുണ്ട്. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കൂടി. വിനോദസഞ്ചാരികളും ധാരാളമായെത്തുന്നതായി മാനേജര്‍ മുഹമ്മദ് ഫാദില്‍ അല്‍ മസ്‌റൂഇ പറഞ്ഞു.