കാശ്മീരില്‍ നാല് ഭീകരരെ വധിച്ചു; ഒരാള്‍ ജീവനോടെ പിടിയില്‍

Posted on: July 26, 2016 12:33 pm | Last updated: July 26, 2016 at 7:00 pm
SHARE

BSFശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ് വാര നിയന്ത്രണ രേഖക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം നാല് ഭീകരരെ വെടിവച്ചു കൊന്നു. ഒരു ഭീകരനെ ജീവനോടെ പിടികൂടി. ഇവര്‍ പാകിസ്താനില്‍ പരിശീലനം നേടിയവരാണെന്നാണ് റിപ്പോര്‍ട്ട്. നൗഗാം മേഖലയില്‍ നടന്ന എറ്റുമുട്ടലില്‍ പങ്കെടുത്ത ഭീകരവാദികളെല്ലാം വിദേശ പൗരന്മാരാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരു ഭീകരവാദിയെ ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.