യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലം:കെ എം മാണി

Posted on: July 26, 2016 11:47 am | Last updated: July 26, 2016 at 3:08 pm
SHARE

km maniകോട്ടയം: കഴിഞ്ഞ ദിവസം നടന്ന് യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. ഇക്കാര്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തയോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പിന് ശേഷം യോഗത്തില്‍ പങ്കെടുക്കാമെന്നാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ അറിയിച്ചിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ആഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ക്യാംപ് നടക്കുന്നത്.

കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് എം ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ മുന്നണിയോഗത്തിലും കെ.എം. മാണി പങ്കെടുത്തിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിരുന്നു. എന്നാല്‍, നിലപാട് കടുപ്പിച്ച മാണി ഗ്രൂപ് തിങ്കളാഴ്ചത്തെ യോഗം പൂര്‍ണമായും ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് മാണിഗ്രൂപ്പിന്റെ അതൃപ്തി മാറ്റാന്‍ അവരുമായി അടിയന്തര ചര്‍ച്ച നടത്താന്‍ മുന്നണി യോഗത്തില്‍ ധാരണയായിട്ടുണ്ട്.