Connect with us

Gulf

ചരിത്രദൗത്യം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 തിരിച്ചിറങ്ങി

Published

|

Last Updated

അബുദാബി: ചരിത്രദൗത്യം പൂര്‍ത്തിയാക്കി സൗരോര്‍ജത്തില്‍ സഞ്ചരിക്കുന്ന സോളാര്‍ ഇംപള്‍സ് 2 വിമാനം ലോകപര്യടനം പൂര്‍ത്തിയാക്കി അബുദാബിയില്‍തിരിച്ചിറങ്ങി. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍നിന്ന് യാത്ര തിരിച്ച വിമാനം അബുദാബി അല്‍ ബതീന്‍ വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്തത്. 2015 മാര്‍ച്ചില്‍ അബുദാബിയില്‍ നിന്നു ലോകം ചുറ്റാന്‍ പുറപ്പെട്ട സോളാര്‍ ഇംപള്‍സ് 35,000 ത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പൂര്‍ത്തിയാക്കിയത്.

solar impulse1വ്യോമയാന വിദഗ്ധരായ ആന്ദ്രേ ബോര്‍ഷ്ബര്‍ഗ്, ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് എന്നിവരാണു വിമാനത്തെ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ നിന്നും ചരിത്ര ദൗത്യവുമായി പുറപ്പെട്ട വിമാനം വിവിധ രാജ്യങ്ങളിലെ 16 പ്രധാന സ്ഥലങ്ങളിലൂടെയാണ് സഞ്ചരിച്ചത്.
അബുദാബിയില്‍നിന്നും പുറപ്പെട്ട വിമാനം ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്‌പെയിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ചരിത്രദൗത്യം പൂര്‍ത്തിയാക്കി അബുദാബായില്‍ തിരിച്ചെത്തിയത്
പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജമുപയോഗിച്ചു പറക്കുന്ന വിമാനം സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന്റെ സഹകരണത്തോടെ ബായര്‍, സോള്‍വേ, എബിബി, ഷിന്‍ഡ്‌ലര്‍, ഒമേഗ, മസ്ദാര്‍ എന്നീ കമ്പനികള്‍ സംയുക്തമായാണു നിര്‍മിച്ചത്. 2,300 കിലോഗ്രാം ഭാരമുള്ള വിമാനത്തിന്റെ പരമാവധി വേഗം 100 കിലോമീറ്ററാണ്. 17,248 സോളാര്‍ പാനലുകളാണ് വിമാനത്തിനുള്ളത്. 12 വര്‍ഷമെടുത്താണ് വിമാനം നിര്‍മിച്ചത്.