ജപ്പാനില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഠാര ആക്രമണം; 19 മരണം

വൈകല്യമുള്ളവരെ ഈ ലോകത്തു നിന്നും അപ്രത്യക്ഷമാക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ആക്രമി പൊലീസിനോട് പറഞ്ഞു.
Posted on: July 26, 2016 9:01 am | Last updated: July 26, 2016 at 8:40 pm
SHARE

japanടോക്യോ: ജപ്പാനില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ കത്തിയുമായെത്തിയാള്‍ 19 പേരെ കൊലപ്പെടുത്തി. സഗമിഹാര നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് ദാരുണമായ സംഭവം നടന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ നിരവധി കത്തികളുമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കയറിയ അക്രമി ഉറങ്ങിക്കിടക്കുന്ന അന്തേവാസികളെ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുപതിലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ജപ്പാനില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷ്ം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് വിലയിരുത്തപ്പെടുന്നു. വൈകല്യമുള്ളവരെ ഈ ലോകത്തു നിന്നും അപ്രത്യക്ഷമാക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ആക്രമി പൊലീസിനോട് പറഞ്ഞു.

ടോക്യോയ്ക്കു പുറത്ത് സാഗമിഹാര എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സുക്കൂയി യമായൂറി കെയര്‍ ഹോമിലാണ് ഇന്നു പുലര്‍ച്ചെ ആക്രമണം നടന്നത്.സതോഷി ഉയേമാറ്റ്‌സു എന്ന 26കാരനാണ് കൂട്ടക്കുരുതി നടത്തിയത്.മാനസികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടങ്ങളില്‍ ഒന്നിന്റെ ജനല്‍ പൊളിച്ചാണ് അക്രമി അകത്ത് കടന്നത്. 40 മിനിട്ടോളം നേരം ആക്രമണം നീണ്ടുനിന്നു. 20 മിനുട്ടിന് ശേഷമാണ് കേന്ദ്രം അധികൃതര്‍ പോലീസിനെ ബന്ധപ്പെട്ടത്. പൊലീസ് അറസ്റ്റ് ചെയ്ത് യുവാവ് ഈ കേന്ദ്രത്തില്‍ തന്നെ മുന്‍പ് ജോലി ചെയ്തിരുന്നയാള്‍ ആണെന്നും പൊലീസ് പറഞ്ഞു.

വെെകല്യമുള്ളവർക്ക് ദയാവധം അനുവദിക്കണമെന്നും അല്ലെങ്കിൽ താൻ നൂറുക്കണക്കിന് വെെകല്യമുള്ളവരെ കൊലപ്പെടുത്തുെമെന്നും കാണിച്ച് ഇയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ ജപ്പാനിലെ രാഷ്ട്രീയ നേതാക്കൾക്ക് കത്തയച്ചിരുന്നു.

ആക്രമത്തിനു ശേഷം അരമണിക്കൂറിനുള്ളില്‍ സതോഷി ഉയേമാറ്റ്‌സു പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി കുറ്റം ഏറ്റുപറയുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ തന്റെ കാറില്‍ത്തന്നെ ഉയേമാറ്റ്‌സു സൂക്ഷിച്ചിരുന്നു. എട്ടു സുരക്ഷാ ജീവനക്കാര്‍ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നെങ്കിലും, അവരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ അകത്ത് കടന്നത്.