വാഹനത്തെ മറികടന്നതിന് ദളിത് യുവാക്കള്‍ക്ക് മര്‍ദനം

Posted on: July 26, 2016 6:00 am | Last updated: July 26, 2016 at 12:59 am
SHARE

ബീഡ്: വാഹനത്തെ മറികടന്നതിന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ രണ്ട് ദളിത് യുവാക്കളെ 25 അംഗ സംഘം ക്രൂരമായി മര്‍ദിച്ചു. മൂന്ന് ബൈക്കുകളിലായി യാത്ര ചെയ്യുകയായിരുന്ന ആറ് ദളിത് യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തങ്ങളുടെ ബൈക്കുകളില്‍ ബി ആര്‍ അംബേദ്കറിന്റെ ചിത്രം പതിച്ചതാണ് ആക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് ദളിത് യുവാക്കള്‍ പറയുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല