Connect with us

Kozhikode

എസ് വൈ എസ് പണിപ്പുരകള്‍ക്ക് അന്തിമ രൂപമായി

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നേതൃപരിശീലനം ലക്ഷ്യം വെച്ച് നടത്തുന്ന സംസ്ഥാനതല പണിപ്പുര ക്യാമ്പുകള്‍ക്ക് സംസ്ഥാന ക്യാബിനറ്റ് യോഗം അന്തിമ രൂപം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, നീലഗിരി, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നും നിശ്ചിത മാനദണ്ഡങ്ങള്‍ കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട 144 പ്രതിനിധികള്‍ക്കായി നടത്തുന്ന ഉത്തരമേഖലാ പണിപ്പുര ഈ മാസം 29,30 തീയതികളില്‍ മുക്കം എരഞ്ഞിമാവ് എപെക്‌സ് പബ്ലിക് സ്‌കൂളില്‍ നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ശനി വൈകുന്നേരം 5.30ന് സമാപിക്കും. കാലികവും ശാസ്ത്രീയവും സര്‍വതലസ്പര്‍ശിയുമായ ദഅ്‌വത്ത് ലക്ഷ്യമാക്കി നാല് മേഖലകളെ കേന്ദ്രീകരിച്ചു നടത്തുന്ന പഠനത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും ചര്‍ച്ചകളുമാണ് ക്യാമ്പില്‍ നടക്കുക.
പയ്യന്നൂര്‍, കോഴിക്കോട്, വെട്ടിച്ചിറ എന്നിവിടങ്ങളില്‍ നടന്ന പ്രീ-ക്യാമ്പ് സിറ്റിംഗുകളില്‍ പങ്കെടുത്ത് പ്രാതിനിധ്യം ഉറപ്പുവരുത്തിയ അംഗങ്ങള്‍ മുഖേന സമൂഹത്തിന്റെ വിവിധ തുറകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട ആയിരം പേരുമായി ആശയവിനിമയം നടത്തി രൂപപ്പെടുത്തിയ അന്വേഷണ, പഠന റിപ്പോര്‍ട്ടുകള്‍ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ ക്രോഡീകരിക്കും.
എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 144 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദക്ഷിണമേഖലാ പണിപ്പുര ആഗസ്റ്റ് 5,6 തീയതികളില്‍ കൊല്ലം ഖാദിസിയ്യയില്‍ നടക്കും. ഇതിനു മുന്നോടിയായി കായംകുളം മജ്‌ലിസ്, കലൂര്‍ സുന്നി സെന്റര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രി ക്യാമ്പ് സിറ്റിംഗ് ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി നേതൃത്വം നല്‍കി. സംഘടന സ്‌കൂളിന്റെ ഭാഗമായി നടത്തുന്ന രണ്ടാം ഘട്ട പഠന ക്യാമ്പുകളില്‍ ആഗസ്ത് 15നകം 133 സോണുകളില്‍ നടക്കും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.