Connect with us

Kerala

വ്യാജ സി ഡി: 12 പേര്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: പോലീസിന്റെ ആന്റി പൈറസി സെല്‍ സംസ്ഥാന വ്യാപകമായി നടത്തിയ വ്യാജ സി ഡി പരിശോധനയില്‍ 12 പേര്‍ പിടിയിലായി. ഇവരില്‍ നിന്നായി പുതിയ മലയാള സിനിമകളുടെ സി ഡികളും പിടികൂടി. സിനിമകള്‍ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംമ്പ്യൂട്ടറുകളും , എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ , മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രെവുകള്‍ എന്നിവയും കണ്ടെടുത്തു. പുതിയ മലയാള സിനിമകളുടെ 25, 000 ലധികം വ്യാജ സിഡികളും പിടികൂടി.
തിരുവനന്തപുരം വര്‍ക്കല മൈതാനം റോഡില്‍ മൂവി ട്രാക് മൊബൈല്‍ ഷോപ്പ് നടത്തുന്ന സജി, കൊല്ലം പാരിപ്പള്ളി മാര്‍ക്കറ്റില്‍ സിഡി കച്ചവടം നടത്തി വന്ന ഷാനു, ആലപ്പുഴ കായംകുളം ശ്രീ മുരുകാ വീഡിയോസ് ഉടമ മുരളീദാസ് , കായംകുളം കെ പി റോഡില്‍ വ്യാജസിഡിയും അശ്ലീല ചിത്രങ്ങളും കച്ചവടം നടത്തി വന്ന കുട്ടന്‍, എറണാകുളം െ്രെപവറ്റ് ബസ് സ്റ്റാന്റിന് സമീപം മൊബൈല്‍ പ്ലാസ നടത്തുന്ന ഷംനാദ്, മലപ്പുറം വേങ്ങര കൂലിയാട് കിങ്ങ്‌സ് വിഡിയോസ് നടത്തി വന്ന അഭിലാഷ്, തിരൂങ്ങാട് ചെമ്മാട് ഹൈടെക് മൊബൈല്‍ ഷോപ്പ് ഉടമ അലി, മഞ്ചേരി പുതിയ ബസ് സാന്‍ഡില്‍ ഗ്യാലക്‌സി മൊബൈല്‍ ഷോപ്പ് നടത്തി വന്ന ഷിബിലി ശമീം, കാവന്നൂര്‍ എ യു പി സ്‌കൂളിന് സമീപം നാല് കംപ്യൂട്ടറുകളിലായി ഒരു ലക്ഷത്തിലേറെ അശ്ലീല ക്ലിപ്പിംഗുകള്‍ ശേഖരിച്ച് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് വില്‍പ്പന നടത്തി വന്ന നൗബിദ്, കോഴിക്കോട് കുന്നമംഗലം െ്രെപവറ്റ് ബസ് സാന്‍ഡിന് സമീപം നെറ്റ് സ്‌പോട്ട് ഇന്റര്‍നെറ്റ് കഫേ നടത്തി വന്ന റെമീസ്, വയനാട് കമ്പളക്കാട് സിംഫണി കമ്മ്യൂണിക്കേഷന്‍ നടത്തി വന്ന സന്തോഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
ഇത് കൂടാതെ പോലീസുമായി ചേര്‍ന്ന് ആന്റി പൈറസി സെല്‍ നടത്തിയ പരിശോധനയില്‍ 12 പരം കംപ്യൂട്ടറുകളും എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളും കണ്ടെത്തി. ആന്റി പൈറസി സെല്‍ ഡിവൈഎസ്പി എം ഇക്ബാല്‍, ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്ര ബാബു, എസ് ഐ സുരേന്ദ്രന്‍ ആശാരി, സിപിഒ മാരായ സജി , ബെന്നി, അനീഷ്, ഷാന്‍ , അജയന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Latest