ഭിന്നലിംഗക്കാര്‍ക്ക് ഇ എം എസ് പദ്ധതി പ്രകാരം വീട് ഉറപ്പാക്കും: തോമസ് ഐസക്

Posted on: July 26, 2016 6:29 am | Last updated: July 26, 2016 at 12:30 am
SHARE

തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് ഇ എം എസ് ഭവന പദ്ധതി പ്രകാരം മുന്‍ഗണനാ ക്രമത്തില്‍ വീട് ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മാധ്യമം ദിനപത്രം ഫോട്ടോഗ്രാഫര്‍ പി അഭിജിത്ത് തയ്യാറാക്കിയ ഭിന്നലിംഗക്കാരുടെ ജീവിതം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘അവളിലേക്കുള്ള ദൂരം’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നലിംഗക്കാര്‍ക്ക് ആദ്യം വേണ്ടത് താമസിക്കാന്‍ സുരക്ഷിതയിടമാണ്. അതിനാല്‍ തന്നെ ഇ എം എസ് ഭവന പദ്ധതിക്ക് നിര്‍ദേശിച്ചിരിക്കുന്ന മുന്‍ഗണനയില്‍ ഭിന്നലിംഗക്കാരെയും ഉള്‍പ്പെടുത്തും. ഭവന നിര്‍മാണത്തിലുള്ള തുകയിലും മറ്റുള്ളവരേക്കാള്‍ വര്‍ധനവ് ഇവര്‍ക്ക് നല്‍കുമെന്നും മന്ത്രി ഉറപ്പു നല്‍കി.