ഇനി തിരയാന്‍ യാഹു ഇല്ല

Posted on: July 25, 2016 9:07 pm | Last updated: July 25, 2016 at 9:07 pm
SHARE

yahooസാന്‍ഫ്രാന്‍സിസ്‌കോ: ഒരു കാലത്ത് ഇന്റര്‍നെറ്റ് അടക്കിവാണ സെര്‍ച്ച് എഞ്ചിനായ യാഹു യുഗം അവസാനിക്കുന്നു. 4.83 ദശലക്ഷം ഡോളറിന് വെറിസോണ്‍ കമ്മ്യൂണിക്കേഷനാണ് യാഹുവിനെ സ്വന്തമാക്കിയത്. ഇപ്പോള്‍ യാഹുവിന്റെ 15 ശതമാനം ഓഹരി ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയും 35.5 ശതമാനം യാഹു ജപ്പാന്‍ കോര്‍പറേഷനിലുമാണുള്ളത്.

ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവര്‍ ചേര്‍ന്നാണ് യാഹുവിന് തുടക്കം കുറിച്ചത്. ഒരു കാലത്ത് ഇന്റര്‍നെറ്റിലെ രാജാവിയിരുന്ന യാഹു ഗൂഗിള്‍ വന്നതോടെ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു. മുന്‍ വര്‍ഷം 2.2 കോടി ഡോളറായിരുന്നു യാഹുവിന്റെ നഷ്ടം.