Connect with us

Kerala

വ്യാജരേഖ ചമച്ച് 60 ലക്ഷം രൂപയോളം തട്ടിയ ഒന്‍പത് ട്രഷറി ജീവനക്കാര്‍ക്കെതിരെ കേസ്

Published

|

Last Updated

തൃശൂര്‍: മരിച്ചവരുടേതടക്കം 19 പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിന്ന് വ്യാജരേഖ ചമച്ച് 60 ലക്ഷം രൂപയോളം തട്ടിയ ട്രഷറി ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. കൊടുങ്ങല്ലൂര്‍ സബ് ട്രഷറി ജൂനിയര്‍ സുപ്രണ്ടായിരുന്ന കെഎം അലിക്കുഞ്ഞ്, സീനിയര്‍ അക്കൗണ്ടന്റുമാരായ പികെ അബ്ദുല്‍ മനാഫ്, ടിജെ സൈമണ്‍, ട്രഷറര്‍ പിഐ സഫീന,ജൂനിയര്‍ സുപ്രണ്ടുമാരായ ടിജെ സുരേഷ്‌കുമാര്‍, എ.കെ ജമീല,കെഐ സുശീല, പിഎന്‍ അനില്‍കുമാര്‍, സബ് ട്രഷറി ഓഫീസര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2010 മുതല്‍ 2014 വരെയുള്ള നാലു വര്‍ഷത്തിനിടയിലാണ് ട്രഷറി ഉദ്യോഗസ്ഥര്‍ സംയുക്ത വെട്ടിപ്പുനടത്തിയത്. പെന്‍ഷന്‍ ഉപഭോക്താക്കള്‍ മരിച്ചാല്‍ പെന്‍ഷന്‍ മാസ്റ്റര്‍ യഥാസമയം നിര്‍ത്തലാക്കണമെന്നാണും സൂപ്പര്‍വൈസറി ഉദ്യോഗസ്ഥന്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നുമാണ് നിയമം. എന്നാല്‍ കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയില്‍ ഇത്തരം പരിശോധനകളൊന്നും യഥാസമയം നടത്താതിരുന്നതിനാല്‍ ട്രഷറി ഉദ്യോഗസ്ഥര്‍ അതിവിദഗ്ദമായാണ് പങ്കാളിത്ത വെട്ടിപ്പ് തുടര്‍ന്നത്.
മരണപ്പെട്ട പെന്‍ഷന്‍കാരുടെ പേരില്‍ കള്ളയൊപ്പിട്ട് വ്യാജ അപേക്ഷകള്‍ തയ്യാറാക്കി ചെക്ക്ബുക്കുകള്‍ കൈവശപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. ഈ ചെക്കുകള്‍ കള്ളയൊപ്പിട്ട് പണം പിന്‍വലിക്കുകയും ചെയ്യും.