പാരീസില്‍ ഗവേഷണത്തിന് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

Posted on: July 25, 2016 7:21 pm | Last updated: July 25, 2016 at 7:23 pm
SHARE

obit jobinതൊടുപുഴ: പാരീസില്‍ അന്താരാഷ്ട്ര ഗവേഷണത്തിന് തെരഞ്ഞടുക്കപ്പെട്ട വിദ്യാര്‍ഥി പനിയെ തുടര്‍ന്ന് മരിച്ചു. ആയവന ഉണ്ണൂപ്പാട്ട് പി.പി ജോസഫിന്റെ മകന്‍ ജോബിന്‍ ജെ ഉണ്ണൂപ്പാട്ടാണ് (24) മരിച്ചത്. പനിബാധിച്ച് വാഴക്കുളത്തും തൊടുപുഴയിലും പിന്നീട് കോലഞ്ചേരിയിലും ചികിത്സയിലിരിക്കെയാണ് മരണം.

കാലിക്കറ്റ് എന്‍ ഐ ഐ റ്റി യില്‍ മെക്കാനിക്കല്‍ പഠനശേഷം ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നും എം.എസ് പഠനവും കഴിഞ്ഞ ജോബിന്‍ പാരീസില്‍ അന്താരാഷ്ട്ര റിസര്‍ച്ചിന് ചേരുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സെപ്തംബറില്‍ പോകാനിരുന്നതാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആയവന സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍. മാതാവ് മേരിക്കുട്ടി. സഹോദരി: ലിസ ജോസ്.