വെള്ളമെന്ന് കരുതി ബാറ്ററി വെളളം കുടിച്ചയാള്‍ മരിച്ചു

Posted on: July 25, 2016 7:13 pm | Last updated: July 25, 2016 at 7:13 pm
SHARE

battery waterകുന്നംകുളം: വെളളമെന്ന് കരുതി ബാറ്ററി വെള്ളം കഴിച്ച ഗൃഹനാഥന്‍ മരിച്ചു. ചിറക്കല്‍ നടുവില്‍പ്പാട്ട് വേലു മകന്‍ ഷണ്‍മുഖന്‍ (49) ആണ് മരിച്ചത്.

അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ കാറിന് മുകളിൽ വെച്ചിരുന്ന ബാറ്ററിവെള്ളം ഇയാൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ഉടൻ തന്നെ റോയൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇന്ന് പുലർച്ചെ മരിച്ചു. ഭാര്യ: പത്മജ. മക്കൾ: കിരൺ, കാർത്തിക്.