നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരുക്ക്

Posted on: July 25, 2016 7:08 pm | Last updated: July 25, 2016 at 7:08 pm
SHARE

building collaps
താമരശ്ശേരി: തച്ചംപൊയിലില്‍ നിര്‍മാണത്തിലിരുന്ന ഇരുനില വീട് പ്രവൃത്തിക്കിടെ തകര്‍ന്നുവീണു. തച്ചംപൊയില്‍ എടക്കുന്നുമ്മല്‍ ഷമീമിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. സംഭവത്തില്‍ നാല് തൊഴിലാളികള്‍ക്ക് നിസ്സാര പരുക്കേറ്റു. താമരശ്ശേരി നെരോംപാറമ്മല്‍ ബാബു, സുനില്‍ ഈങ്ങാപ്പുഴ എന്നിവര്‍ക്കും രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരുക്കേറ്റത്.

ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തിക്കിടെ താഴെ നില ചുവര്‍ ഉള്‍പ്പെടെ നിലം പൊത്തുകയായിരുന്നു. 18 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവര്‍ ഭക്ഷണം കഴിച്ച് ജോലി പുനരാരംഭിക്കുന്നതിന്റെ തൊട്ടുമുമ്പായതിനാല്‍ വന്‍ ദുരന്തം വഴിമാറി. 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.