Connect with us

Gulf

കൂട്ടുത്തരവാദിത്തത്തിന്റെ 'ടീം സ്റ്റെപ്‌സ്'; നിലവാരമുയര്‍ത്തി വുമന്‍സ് ആശുപത്രി

Published

|

Last Updated

ടീംസ്റ്റെപ്‌സ് അംഗങ്ങള്‍ക്കൊപ്പം ഡോ. സല്‍വ യാഖൂബ്

ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി കൂട്ടുത്തരവാദിത്തത്തിന്റെ ശാസ്ത്രീയ പരിശീലന രീതിയായ “ടീം സ്റ്റെപ്‌സ്” നടപ്പിലാക്കി രോഗീക പരിചരണ സേവനത്തില്‍ മികവു പ്രകടിപ്പിച്ച് വുമന്‍സ് ആശുപത്രി. രോഗികളുടെ പരിചരണത്തിനും സുരക്ഷക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പരിശീലനത്തുടര്‍ച്ചയാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വികസിപ്പിച്ച പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലന രീതിയാണിത്. ഓരോ ദിവസത്തെയും പ്രവര്‍ത്തനത്തെ പരിശീലിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്തുകൊണ്ടാണ് പരിശീലനം. എവിഡന്‍സുകള്‍ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ പരിശീലന പദ്ധതി ഏജന്‍സി ഫോര്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് ആന്‍ഡ് ക്വാളിറ്റിയുമായി സഹകരിച്ചാണ് അമേരിക്കന്‍ ഡിഫന്‍സ് വികസിപ്പിച്ചത്. വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ ടീം ആണ് പദ്ധതിയുടെ ലക്ഷ്യം. രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഓരോ ജീവനക്കാരനെയും സഹായിക്കന്നതാണ് ഈ പരിസീലനമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഹോസ്പിറ്റല്‍ ജീവനക്കാരെ ഏറെ സഹായിക്കാന്‍ ശക്തിയുള്ള ഉപായമാണ് “ടീം സ്റ്റെസ്പ്‌സ്” എന്നും സേവന കൃത്യത തുടരുന്നതിനും ഫലപ്രദമാകുന്നതിനും ഇതു സഹായിക്കുന്നുവെന്നും എജുക്കേഷന്‍ വിഭാഗം വൈസ് ചെയറും ടീം സ്റ്റെപ്‌സ് ട്രെയ്‌നിംഗ് ക്ലിനിക്കല്‍ ലീഡും ഗൈനക്കോളജി കണ്‍സള്‍ട്ടന്റുമായ ഡോ. സല്‍വ അബു യാഖൂബ് പറഞ്ഞു. രോഗിയായി വരുന്ന ഒരു സ്തീക്ക് നിരവധി ആരോഗ്യവിദഗ്ധരെ നേരിടേണ്ടി വരുന്നു. ടീം സ്റ്റെപ്‌സ് നടപ്പിലാക്കുന്നതോടെ രോഗിയുടെ സുരക്ഷിതത്വത്തിന് മുന്തിയ പരിഗണന നല്‍കുന്നു. ഗൈനക്കോളജി, അനസ്‌തേഷ്യ, നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നെല്ലാം 500ലധികം നഴ്‌സിംഗ് ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ലീഡര്‍ഷിപ്പ്, കമ്യൂണിക്കേഷന്‍സ്, സാഹചര്യ നിരീക്ഷണം, പരസ്പര സഹകരണം തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ചാണ് പരിശീലനം. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലേക്കു കൊണ്ടു വരാന്‍ ഈ പരിശീലനം സഹായിക്കുന്നു. കാര്യക്ഷമത, കൃത്യത, സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നു. ചികിത്സാ പിഴവ് ഇല്ലാതാക്കുന്നതിനും രോഗികള്‍ക്ക് മിച്ച പരിചരണം ലഭിക്കുന്നതിനും ഇതു കാരണമാകുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റു പ്രൊഫഷനലുകള്‍ക്കുമിടയിലെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും പരിശീലനം മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കുന്നവെന്ന് ഒബ്‌സ്‌ടെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ. മറിയം കുഞ്ഞച്ചന്‍ പറഞ്ഞു.

Latest