ബൈക്കും ലോറിയും കുട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Posted on: July 25, 2016 7:00 pm | Last updated: July 25, 2016 at 7:00 pm
SHARE

accidentവേങ്ങര: ബൈക്കും ലോറിയും കൂട്ടിഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്ര ക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരുക്കേറ്റു. കടങ്ങല്ലൂര് ചമ്രകാട്ടൂര് വെള്ളേരി കടങ്ങല്ലൂര് ചങ്ങ്രമുടിക്കല്‍ കുഞാലന്റെ മകന്‍ അബ്ദുല്‍ ഫത്താഹ്(20)ആണ് മരിച്ചത്. ഗുരുതര പരുകേറ്റ വേങ്ങര വെട്ടുതോട് മുളങ്ങരകത്ത് മുഹമ്മദിന്റെ മകന്‍ സല്‍മാന്‍ ഫാസിലി(20)നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് ഒന്നര യോടെ കുന്നുംപുറം തോട്ടശ്ശേരിയറ ഇറക്കത്തിലായിരുന്നു അപകടം. കൊണ്ടോട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന മിനി ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വേങ്ങര ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ഥികളാണ് ഇരുവരും.