ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേശകയായി ലഭിച്ചത് ഭാഗ്യമായി കരുതുന്നു: പിണറായി

Posted on: July 25, 2016 7:07 pm | Last updated: July 25, 2016 at 7:07 pm
SHARE

PINARAYIതിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധയാണ് ഗീത ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായിരുന്നു ഗീത ഗോപിനാഥ്. നവ ഉദാരീകരണത്തിന്റെ ശക്തയായ വക്താവായ ഗീതയെ പിണറായി സാമ്പത്തിക ഉപദേഷ്ടാവാക്കിയത് വിമര്‍ശനത്തിന് കാരണമായിരുന്നു.