വിവാഹ വാഗ്ദാനം നല്‍കി പീഡനം: കോളജ് അധ്യാപകന്‍ അറസ്റ്റില്‍

Posted on: July 25, 2016 6:46 pm | Last updated: July 25, 2016 at 6:46 pm
SHARE

arrestകോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് ഫാറൂഖ് കോളജിലെ മലയാളം അധ്യാപകന്‍ വയനാട് വെള്ളമുണ്ട സ്വദേശി ഡോ. അസീസ് തരുവണ അറസ്റ്റില്‍. സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ അസീസിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അസീസിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

2015ലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് കോളജ് മാനേജ്‌മെന്റിന്റെ നിര്‍ബന്ധപ്രകാരം ഇയാള്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.