Connect with us

International

മുന്നറിയിപ്പ് ലംഘിച്ച് വന്യജീവി സങ്കേതത്തില്‍ ഇറങ്ങി; യുവതിയെ കടുവ പിടികൂടി; ഞെട്ടിപ്പിക്കുന്ന വീഡിയോ

Published

|

Last Updated

ബെയ്ജിംഗ്: ചൈനയിലെ വന്യജീവി സങ്കേതത്തില്‍ മുന്നറിയിപ്പ് ലംഘിച്ച് കാറില്‍ നിന്നിറങ്ങിയ യുവതികളെ കടുവ ആക്രമിച്ചു. ഒരാള്‍ മരിച്ചു. ബെയ്ജിംഗിലെ ബദാലിംഗ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. യുവതികളില്‍ ഒരാളെ കടുവ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ യുവതിയെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റൊരു യുവതിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വന്യജീവി സങ്കേതത്തില്‍ എത്തുവന്നര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. വാഹനത്തിലിരുന്ന് മാത്രം മൃഗങ്ങളെ കാണുവാനേ അനുമതിയുള്ളൂ. എന്നാല്‍ കാറില്‍ വെച്ച് യുവതികള്‍ തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാകുകയും ഒരാള്‍ പെട്ടെന്ന് ഡോര്‍ തുറന്ന് പുറത്തിറങ്ങുകയുമായിരുന്നു. പുറത്തിറങ്ങി 15 സെക്കന്‍ഡിനകം തന്നെ യുവതിയെ കടുവ പിടികൂടുകയും ചെയ്തു. ഇത് കണ്ട് രക്ഷിക്കാന്‍ മറ്റൊരു യുവതി കൂടി കാറില്‍ നിന്നിറങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഈ യുവതിയെ മറ്റൊരു കടുവ പിടികൂടുകയായിരുന്നു. വന്യജീവി സങ്കേതത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ആദ്യം കടുവ പിടികൂടിയ സ്ത്രീയെ രക്ഷിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യം:

Latest