നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി അബുദാബിയില്‍ മരണപ്പെട്ടു

Posted on: July 25, 2016 6:08 pm | Last updated: July 25, 2016 at 6:08 pm
SHARE

അബുദാബി: മകളുടെ എല്‍എല്‍ബി പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലേക്ക് യാത്രതിരിച്ച മലയാളി യാത്രാമധ്യേ മരണപ്പെട്ടു. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരില്‍ എംപി ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ഫിലിപ്പ് (55) ആണ് അബുദാബിയില്‍ മരണമടഞ്ഞത്.

തിങ്കളാഴ്ച്ച രാവിലെയുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ പോകുന്നതിന് വിമാനത്താവളത്തില്‍ എത്തിയ ജോര്‍ജ് ഫിലിപ്പിനെ ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

ദുബായ് അല്‍ അഖില ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് എംപി ജോര്‍ജ് ദീര്‍ഘകാലം എന്‍എംഡിസി യില്‍ ജോലിചെയ്തിരുന്നു.