തേനിയില്‍ വാഹനാപകടം: ആറ് മലയാളികള്‍ മരിച്ചു

Posted on: July 25, 2016 5:58 pm | Last updated: July 26, 2016 at 11:29 am
SHARE

 

theniചെന്നൈ: തേനിയില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളായ ഷൈന്‍, ബിനു, ബേബി, അജീഷ്, മോന്‍സി, ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ്.

വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഡിണ്ടിഗല്ലിന് സമീപം വത്തലഗുണ്ട് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോട്രാവലര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.