യുഡിഎഫ് യോഗം കേരള കോണ്‍ഗ്രസ് (എം) ബഹിഷ്‌കരിച്ചു

Posted on: July 25, 2016 5:47 pm | Last updated: July 26, 2016 at 10:27 am
SHARE

km maniതിരുവനന്തപുരം: യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് (എം) ബഹിഷ്‌കരിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയോ പ്രതിനിധികളോ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തിനെത്തില്ലെന്നാണ് മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചത്. എറണാകുളത്തായിരുന്ന മാണി മൂന്നുമണിയോടെയാണ് യോഗത്തിനെത്തില്ലെന്ന് നേതാക്കളെ അറിയിച്ചത്.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ രണ്ട് തവണ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിരുന്നില്ല. യുഡിഎഫ് യോഗത്തില്‍ അസ്വാരസ്യങ്ങള്‍ പരിഹരിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കരുതിയിരുന്നത്.

ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തത് മുതലാണ് കേരള കോണ്‍ഗ്രസ് വിഷയത്തില്‍ നിലപാട് കടുപ്പിച്ചത്.