ആറ് വര്‍ഷമായി രോഹിത് ജീവിക്കുന്നത് തെരുവ് പട്ടികളുടെ പാല് കുടിച്ച്

Posted on: July 25, 2016 4:30 pm | Last updated: July 25, 2016 at 4:30 pm
SHARE

stray-dogsധന്‍ബാദ്: ഇത് ഏതെങ്കിലും കഥയോ സിനിമയോ അല്ല. ധന്‍ബാദിലെ രോഹിത് കുമാര്‍ എന്ന ബാലന്റെ ജീവിത കഥയാണ്. രണ്ടാം വയസില്‍ അമ്മ അവന്റെ മുലകുടി നിര്‍ത്തിച്ചെങ്കിലും രോഹിത് അത് നിര്‍ത്താന്‍ തയ്യാറില്ലായിരുന്നു. അവന്‍ തെരുവ് പട്ടികളുടെ പാല് കുടിച്ചു.

വഴിയോര കച്ചവടക്കാരനാണ് രോഹിതിന്റെ പിതാവ്. മാതാവ് വീട്ടുജോലികള്‍ക്ക് പോവാറുണ്ട്. രോഹിത് പട്ടികളോടൊപ്പം കളിക്കുന്നത് കാണാറുണ്ടെങ്കിലും പാല് കുടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അയല്‍വാസികളാണ് രോഹിതിന്റെ പാല് കുടി മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയത്. തെരുവിലിറങ്ങിയാല്‍ പട്ടികളെല്ലാം രോഹിതിനോട് പ്രത്യേക വാല്‍സല്യം കാണിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു കോളനിയില്‍ നിന്നെത്തിയ തെരുവ് പട്ടിയുടെ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റ രോഹിത് ചികില്‍സയിലാണ്. പട്ടിയുടെ പാല്‍ കുടിക്കുന്നത് നിര്‍ത്താന്‍ ഡോക്ടറെ കണ്ടെങ്കിലും മരുന്നൊന്നും നല്‍കിയില്ലെന്നാണ് രോഹിതിന്റെ മാതാപിതാക്കള്‍ പറയുന്നത്.