ഫ്ലോറിഡയിലെ നിശാക്ലബില്‍ വെടിവെപ്പ്; രണ്ട് മരണം

Posted on: July 25, 2016 4:04 pm | Last updated: July 26, 2016 at 9:03 am
SHARE

florida-shooting.jpg.image.784.410ഫ്ലോറിഡ: യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കൗമാരക്കാരുടെ പരിപാടിയാണ് ക്ലബില്‍ നടന്നിരുന്നത്. അക്രമികളില്‍ ഒരാളെ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

പ്രാദേശിക സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. മുപ്പതോളം വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജൂണില്‍ ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.