Connect with us

Gulf

കൃത്രിമ മഴയും പൂഴിയില്ലാത്ത കടല്‍ക്കരയും; 2,002 കോടി ദിര്‍ഹമില്‍ ദുബൈ ടവര്‍

Published

|

Last Updated

ദുബൈ: കൃത്രിമമഴയും പൂഴിയില്ലാത്ത കടല്‍ക്കരയും ദിനോസേഴ്‌സുകളുമെല്ലാം ഉള്‍പെടുന്ന 2,002 കോടി ദിര്‍ഹത്തിന്റെ ദുബൈ ടവര്‍ പദ്ധതി വരുന്നു. റോസ്മൗണ്ട് ഹോട്ടല്‍ ആന്റ് റെസിഡന്‍സ് ഉള്‍പെടെയുള്ള പദ്ധതി 2018ല്‍ ഉദ്ഘാടനം ചെയ്യാവുന്ന രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന വെള്ളത്തിനടിയിലെ ലോകവും ഒരു പ്രപഞ്ചത്തിന്റെ അനുഭൂതിയാവും സന്ദര്‍ശകരില്‍ സൃഷ്ടിക്കുക. മഴക്കാടും ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിക്കും. അത്യുഷ്ണം സമ്മാനിക്കുന്ന വേനല്‍ക്കാലമുള്ള ഗള്‍ഫില്‍ ഇത്തരം ഒരു ലോകം അനുഭൂതികളുടെ പുത്തന്‍ വാതായനങ്ങളാവും തുറക്കുക.

75,000 ചതുരശ്രയടിയിലാണ് മഴക്കാട് നിര്‍മിക്കുക. പച്ചപ്പ് നിറഞ്ഞ മഴക്കാടെന്ന ഈ സങ്കല്‍പം മേഖലയില്‍ മറ്റാരും പരീക്ഷിച്ചിട്ടില്ലെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സാസ് ആര്‍കിടെക്‌സ് പ്രിന്‍സിപല്‍ ഡി ജെ അര്‍മിന്‍ പറഞ്ഞു.
ശൈഖ് സായിദ് റോഡിനോട് ചേര്‍ന്നാണ് രണ്ടു കോടി ചതുരശ്രയടി സ്ഥലത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ ഫണ്ട് കണ്ടെത്തിക്കഴിഞ്ഞു. പദ്ധതിയില്‍ 53 നിലകളിലായാവും ഹോട്ടല്‍ ഗോപുരം പൂര്‍ത്തീകരിക്കുക.
ഒഴുകുന്ന പുഴയുടെ സങ്കല്‍പത്തിലാവും ഇത് യാഥാര്‍ഥ്യമാക്കുക. 448 മീറ്റര്‍ ഉയരമായിരിക്കും ഇതിന്. ഇതോടനുബന്ധിച്ചുള്ള താമസ ഗോപുരത്തിന് 280 മീറ്ററായിരിക്കും ഉയരമെന്നും അര്‍മിന്‍ വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest