എറണാകുളം ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

Posted on: July 25, 2016 1:07 pm | Last updated: July 25, 2016 at 5:58 pm
SHARE

ERNAKULAM COURTകൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. കോടതിയ്ക്ക് അകത്ത് പ്രവേശിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. കോടതിയ്ക്ക് അകത്ത് കയറിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. മാധ്യമ സാന്നിധ്യം പ്രശ്‌നമാകുമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളെ കോടതിക്കകത്തു പ്രവേശിക്കാന്‍ അനുവദിച്ചില്ല. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണു തടയുന്നതെന്ന് പൊലീസ് പറഞ്ഞു.
മലയാളികളെ കാണാതായ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അര്‍ഷിദ് ഖുറേഷിയേയും റിസ്വാന്‍ ഖാനേയും കോടതിയില്‍ ഹാജരാക്കിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് തടഞ്ഞത്. ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്.