യു.പിയില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു

Posted on: July 25, 2016 10:53 am | Last updated: July 25, 2016 at 1:31 pm
SHARE

train hitലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

കടക്കയ്ക്കും മധോസിങ് സ്‌റ്റേഷനും ഇടയിലുള്ള കാവല്‍ക്കാരനില്ലാത്ത 26 ാം നമ്പര്‍ ലെവല്‍ ക്രോസില്‍വെച്ച് വാരണാസി-അലഹാബാദ് പാസഞ്ചര്‍ ട്രെയിനാണ് വാനില്‍ ഇടിച്ചത്.ടെന്‍ഡര്‍ ഹാര്‍ട്‌സ് ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

6 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ 19 കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തള്ള വാരണാസി ബി.എച്ച്.എയു, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.