Connect with us

Palakkad

മകളുടെ വിവാഹത്തോടൊപ്പം ആറ് യുവതികളുടെ വിവാഹം നടത്തി സുലൈമാന്‍ ഹാജി മാതൃകയായി

Published

|

Last Updated

കോങ്ങാട് സുലൈമാന്‍ ഹാജിയുടെ മകളുടെ വിവാഹത്തിന് ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കാര്‍മികത്വം വഹിക്കുന്നു

കോങ്ങാട്: സജീവസുന്നിപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന കോങ്ങാട് സുലൈമാന്‍ ഹാജി അജ്മല്‍ മകളുടെ നിക്കാഹിനോടാനുബന്ധിച്ച് ആറ് നിര്‍ധന യുവതികളുടെ വിവാഹം നടത്തി മാതൃകയായി.

മകള്‍ നജ്മയുടെ വിവാഹത്തോടാനുബന്ധിച്ചാണ് ആറ് നിര്‍ധന യുവതികള്‍ക്ക് വിവാഹ ചെലവും അഞ്ച് പവനും അജ്മല്‍ സുലൈമാന്‍ ഹാജി നല്‍കിയത്. ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ശബ്ദസന്ദേശത്തോടെ വധുവരന്‍മാര്‍ക്കും സുലൈമാന്‍ഹാജിക്കും പ്രത്യേക അഭിനന്ദനം അറിയിച്ചു.

സുലൈമാന്‍ഹാജിയുടെ മകളുടെ വിവാഹത്തിന് ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ കാര്‍മികത്വം വഹിച്ചു. മറ്റുനിക്കാഹുകള്‍ക്ക് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, മാടവന ഉസ്താദ്, തഖ് യുദ്ദീന്‍ തങ്ങള്‍, ഖാസിം ദാരിമി നേതൃത്വം നല്‍കി. കോണിക്കഴി അസൈനാരുടെ മകള്‍ നസീമയും കോങ്ങാട് ഇസ് ഹാഖിന്റെ മകന്‍ അസീസും, ഒമ്മല ഉമറിന്റെ മകള്‍ ഷെറീനയും മാങ്ങോട് ഗഫൂറിന്റെ മകന്‍ മന്‍സൂറും കോങ്ങാട് ഉസൈനാരുടെ മകള്‍ റജീനയും പാലക്കാട് അബ്ദുറഹ് മാന്റെ മകന്‍ ആഷിഖും കോങ്ങാട് സുലൈമാന്റെ മകള്‍ സഫിയയും ഉമ്മനകം പെട്ടി മുസ്തഫയുടെ മകന്‍ ഹിദായത്തുല്ലയും കല്ലൂര്‍ അബ്ദുഖാദറിന്റെ മകള്‍ സുഹറ ബീവിയും തോലന്നൂര്‍ ഉദ്മാന്റെ മകന്‍ മുസ്തഫയും കോങ്ങാട് സൈദ് മുഹമ്മദിന്റെ മകള്‍ മഹ് സിലയും അകലൂര്‍ ഹംസയുടെ മകന്‍ റംഷാദും തമ്മിലുള്ള വിവാഹമാണ് സുലൈമാന്‍ ഹാജിയുടെ കാരുണ്യത്തില്‍ നടന്നത്. സുന്നി നേതാക്കളും സാമുഹിക സംസ്‌കാരിക, മതനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Latest