വന്യജീവി പാര്‍ക്കില്‍ യുവതിയെ കടുവ കൊലപ്പെടുത്തി-വീഡിയോ

Posted on: July 25, 2016 10:03 am | Last updated: July 25, 2016 at 10:03 am
SHARE

safari park tigerബെയ്ജിംഗ്: ചൈനയിലെ സഫാരി പാര്‍ക്കില്‍ കാറില്‍ നിന്നിറങ്ങിയ യുവതിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച വനിതാ സുഹൃത്തിനെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തു. പാര്‍ക്കിലെ സൈബീരിയന്‍ കടുവയുടെ ആക്രമണത്തിനാണ് ഇവര്‍ ഇരയായത്. ബെയ്ജിംഗിലെ ബദാലിങ് സഫാരി പാര്‍ക്കിലാണ് സംഭവം.
ആക്രമണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കടുവ ആക്രമിച്ച് സ്ത്രീയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിന്റെ തൊട്ടടുത്ത നിമിഷം തന്നെ ഫോറസ്റ്റ് റേഞ്ചേര്‍സ് ഇടപെട്ടുവെങ്കിലും സ്ത്രീയെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ജീവികളെ തുറന്നുവിട്ടിട്ടുള്ള ഇത്തരം വന്യജീവി പാര്‍ക്കുകളില്‍ അടച്ചിട്ട വാഹനങ്ങളിലാണ് സന്ദര്‍ശകര്‍ സഞ്ചരിക്കാറുള്ളത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയതാണ് യുവതിക്ക് വിനയായത്.