പട്ടിണിയിലായ മണൽ തൊഴിലാളി കുടുംബങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം വേണം

Posted on: July 24, 2016 9:35 pm | Last updated: July 24, 2016 at 9:35 pm
SHARE

എടവണ്ണപ്പാറ:  മൂന്ന് വർഷത്തോളമായി ചാലിയാറിൽ നിന്ന് മണൽ വാരൽ നിർത്തിവെച്ചതിനാൽ പട്ടിണിയിലായ കുടുംബംഗ ങ്ങളുടെ ദൂരവസ്ഥക്ക് പരിഹാരം കാണണമന്നും മണലെടുപ്പ് എത്രയും വേഗം പുനസ്ഥാപിക്കണമെന്നും വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി കേരളാ സർക്കാറിനോട് ആവശ്യപ്പെട്ടു.

വാഴക്കാട് പഞ്ചായത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്ന 12 അംഗീകൃത മണലെടുപ്പ് കടവുകളാണ് നിർത്തിവെക്കപ്പെട്ടത്. പതിനെട്ടാം വാർഡ്‌ ഗ്രാമ പഞ്ചായത്തംഗം  കെ.സുരേഷ് കുമാർ അവതരിപ്പിച്ച പ്രമേയം നാലാം വാർഡ് അംഗം കെ.വിജയരാജൻ പിന്താങ്ങി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജൈസൽ എളമരം ,എ പി.തങ്കം, പി.മുഹമ്മദ്, ശ്രീമതി, കെ.എ.സലീം, ഷീബ, അഷ്റഫ് കോറോത്ത്, ജമീല ടീച്ചർ, പ്രീതാ അശോകൻ സുഹ്റാബി ആക്കോട് .ഫാത്തിമ സുഹ്റ തുടങ്ങിയവർ സംസാരിച്ചു.