ജനനായകന് ആശംസയുമായി അമിത്

Posted on: July 24, 2016 9:28 pm | Last updated: July 24, 2016 at 9:28 pm
SHARE

mmമരട്: നവകേരള സൃഷ്ടിക്കായി ഉറച്ച ചുവടുകളുമായി മുന്നേറുന്ന ജനനായകന് ആശംസകളുമായി അമിത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന പരസ്യചിത്രത്തിലെ നായകന് അനുഗ്രഹ ആശിസ്സുകള്‍ ചൊരിഞ്ഞ് വിപ്ലവ കേരളത്തിന്റെ നായകന്‍ പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ആവേശത്തോടെ ഏറ്റെടുത്ത എല്‍ഡിഎഫ് പരസ്യചിത്രത്തില്‍ പ്രധാന വേഷം ചെയ്ത മരട് സ്വദേശി അമിത് അലക്‌സാണ്ടറിന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ചരിത്ര നിയോഗമാണ്. അന്തരിച്ച സിപിഎം നേതാവ് സുശീല ഗോപാലന്റെ മുഹമ്മ ചീരപ്പന്‍ ചിറ തറവാട്ടിലെ ഇളം മുറക്കാരനായ അമിതിന് എല്‍ഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പരസ്യചിത്രത്തില്‍ ലഭിച്ച നായക വേഷം കാലം കരുതിവച്ചതെന്നാണ് അമിതിന്റെ മാതാവ് എയ്ഞ്ചല്‍ പറയുന്നത്. മുമ്പ് നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അമിത് കളമശ്ശേരി രാജഗിരി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉപജില്ല സ്‌കൂള്‍ കലോത്സവങ്ങളില്‍ അടക്കം സമ്മാനങ്ങള്‍ നേടിയിട്ടുള്ള അമിത് പ്രശസ്ത നാടക കലാകാരി സജിത മഠത്തിലിന് ഒപ്പം പുതിയ മലയാള ചലച്ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.