നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു

Posted on: July 24, 2016 7:37 pm | Last updated: July 25, 2016 at 10:17 am
SHARE

sharma oliകാഡ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് രാജി. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും മാവോയിസ്റ്റുകളും തന്റെ സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുമായും ചൈനയുമായും ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ നല്ല നീക്കങ്ങള്‍ക്കുള്ള ശിക്ഷയാണ് തനിക്കിപ്പോള്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2015 ഒക്ടോബറിലാണ് ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നേപ്പാളിലെ എട്ടാമത്തെ സര്‍ക്കാറാണ് ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നത്. മാവോയിസ്റ്റുകള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഒലിയുടെ സര്‍ക്കാറിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായത്.