കശ്മീരില്‍ പെല്ലറ്റ് തോക്ക് ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം

Posted on: July 24, 2016 7:25 pm | Last updated: July 25, 2016 at 10:53 am
SHARE

rajnath singhശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭകര്‍ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

കശ്മീര്‍ യുവാക്കളെ ആയുധമെടുക്കാന്‍ പാക്കിസ്ഥാന്‍ പ്രേരിപ്പിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. ഭീകരവാദത്തിന് ഇരയായ രാജ്യമാണ് പാക്കിസ്ഥാന്‍. അവര്‍ കശ്മീരില്‍ അക്രമം പ്രോത്സാഹിപ്പിക്കരുത്. പാക്കിസ്ഥാന്‍ കശ്മീരിനോടുള്ള സമീപനം മാറ്റം. ഞങ്ങളുടെ സര്‍ക്കാര്‍ ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നാണ് കശ്മീര്‍ വീണ്ടും സംഘര്‍ഷ ഭരിതമായത്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 47 പേര്‍ കൊല്ലപ്പെടുകയും മുവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.