കശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

Posted on: July 24, 2016 6:57 pm | Last updated: July 25, 2016 at 9:09 am
SHARE

mehabooba-mufti.jpg.image.784.410ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ആദ്യഘട്ടത്തില്‍ കുറച്ച് പ്രദേശത്ത് പിന്‍വലിച്ച ശേഷം ഇത് നിരീക്ഷിക്കാം. അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിജയമാണെങ്കില്‍ സംസ്ഥാനത്ത് പൂര്‍ണമായും അഫ്‌സ്പ പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് പ്രധാനമന്ത്രി മോദി പാക് പ്രധാനമന്ത്രിയെ ലാഹോറില്‍ സന്ദര്‍ശിച്ചത്. എന്നാല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തോടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. കുട്ടികള്‍ തോക്കേന്തിയാല്‍ പാക്കിസ്ഥാന്‍ ശിക്ഷിക്കുന്നു. പക്ഷേ തോക്കെടുക്കുന്ന കശ്മീര്‍ യുവാക്കളെ അവര്‍ പ്രകീര്‍ത്തിക്കുന്നു. ഇത് പാക്കിസ്ഥാന്റെ കാപട്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.