ഒമാനിലെ ഇസ്‌ലാമിക് ബേങ്കുകള്‍ വളര്‍ച്ചയുടെ പാതയില്‍

Posted on: July 24, 2016 4:20 pm | Last updated: July 24, 2016 at 4:20 pm
SHARE

oman central bankമസ്‌കത്ത്: ഒമാനില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് മികച്ച പ്രതികരണം ലഭിക്കുന്നതായി കണക്കുകള്‍. മെയ് അവസാനം വരെയുള്ള ഈ വര്‍ഷത്തെ കണക്കു പ്രകാരം 10 കോടി ഒമാനി റിയാലിന്റെ സാമ്പത്തിക ഇടപാടുകളാണ് ഒമാനിലെ ഇസ്‌ലാമിക് ബാങ്കുകള്‍ നടത്തിയത്. തൊട്ട് മുന്‍ വര്‍ഷത്തെ ഈ കാലയളവില്‍ ഇത് 130 കോടിയുടെതായിരുന്നുവെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മാസാന്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം 180 കോടിയുടെ നിക്ഷേപമാണ് വിവിധ ഇസ്‌ലാമിക് ബാങ്കുകളുടെയും അനുബന്ധ സ്ഥാപനങ്ങളിലൂടെയും നടന്നത്. മുന്‍ വര്‍ഷമിത് 100 കോടിയായിരുന്നു.

രാജ്യത്തിന്റെ ഇസ്‌ലാമിക് ബാങ്കുകളുടെ ആസ്തി മെയ് അവസാനത്തില്‍ 260 കോടിയിലെത്തി. 8.2 ശതമാനം വളര്‍ച്ചയാണിത്.ഇസ്‌ലാമിക് ബാങ്കുകളുടെയും സാമ്പ്രദായിക ബാങ്കുകളുടെയും വാര്‍ഷിക കണക്കുകളടങ്ങുന്ന റിപ്പോര്‍ട്ടില്‍ രാജ്യത്തെ ബാങ്കുകള്‍ വളര്‍ച്ച നേടുന്നതായി വ്യക്തമാകുന്നു. 2130 കോടിയുടെ പ്രവര്‍ത്തന മൂലധനമാണ് രാജ്യത്തെ ബേങ്കുകളുടെത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.5 ശതമാനം വളര്‍ച്ചയാണിതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.