ജാവലിനില്‍ നീരജ് ചോപ്രയ്ക്ക് ലോക റെക്കോര്‍ഡ്

Posted on: July 24, 2016 4:13 pm | Last updated: July 24, 2016 at 4:13 pm
SHARE

neeraj chopraബിഡ്‌ഗോസ്: പോളണ്ടില്‍ നടക്കുന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ലോകറെക്കോര്‍ഡ്. 82.48 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇത് പുതിയ ഏഷ്യന്‍ ജൂനിയര്‍ റെക്കോര്‍ഡ് കൂടിയാണ്. സീനിയര്‍ ലെവലില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡ് താരം രജീന്ദര്‍ സിംഗിന്റെ ദൂരത്തിനൊപ്പമെത്താനും ഈ പ്രകടനത്തോടെ നീരജിനായി.

രണ്ടാമത്തെ റൗണ്ടിലാണ് നീരജ് ലോക റെക്കാര്‍ഡ് പ്രകടനം നടത്തിയത്. ലോകജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത് ഹരിയാന സ്വദേശിയാണ് നീരജ്.