സ്ത്രീയെ ഭീഷണിപ്പെടുത്തിയ ആപ് എം.എല്‍.എ അറസ്റ്റില്‍

Posted on: July 24, 2016 3:55 pm | Last updated: July 24, 2016 at 3:55 pm
SHARE

aap mlaന്യൂഡല്‍ഹി: സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ഡല്‍ഹിയിലെ ജാമിഅ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ എം.എല്‍.എയോട് പരാതിപ്പെടാന്‍ പോയ സമയത്താണ് ഈ അനുഭവമുണ്ടായതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

പരാതിയുടെ പേരില്‍ യുവതിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. യുവതിയെ ഭീഷണിപ്പെടുത്തിയതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 506, 509 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ എം.എല്‍.എയോട് പരാതിപ്പെടാന്‍ പോയ സമയത്താണ് ഈ അനുഭവമുണ്ടായതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഡല്‍ഹിയിലെ ഓഖ്‌ല മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് അമാനത്തുല്ല ഖാന്‍. ഈ മാസം നാല് കേസുകളാണ് സ്ത്രീ പീഢനവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.