ചൂടുവെള്ളം കുടിച്ചാലുള്ള ഏഴ് ഗുണങ്ങൾ

ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ കലരുന്ന വിശാംഷങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം വിശാംഷങ്ങളെ ശരീരത്തില്‍ നിന്ന് പുറംതള്ളാന്‍ ചൂടുവെള്ളത്തിന് സാധിക്കും.
Posted on: July 24, 2016 3:53 pm | Last updated: July 24, 2016 at 3:56 pm
SHARE

drink_water2ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ ഒട്ടേറെ ഗുണങ്ങളുണ്ടെന്ന് വൈദ്യശാസ്ത്രം. ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. ചൂടുവെള്ളം കുടിച്ചാലുള്ള ഏഴ് ഗുണങ്ങള്‍:

  • അമിത വണ്ണം ഇല്ലാതാക്കുന്നു

ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ് വെറുംവയറ്റിൽ കഴിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് ശരീര പോഷണത്തിനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും.

  • ആര്‍ത്തവ വേദന ഇല്ലാതാക്കാം

സ്ത്രീകളില്‍ പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് ആര്‍ത്തവ വേദന. ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറുകളിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചുടുവെള്ളത്തിന് കഴിയും. ഇതിലൂടെ വേദനയും കുറയും.

  • ചുമയും ജലദോഷവും പമ്പ കടക്കും

സാധാരണ ചുമയേയും ജലദോശത്തേയും നേരിടാന്‍ ഉത്തമ പാനീയമാണ് ചൂടുവെള്ളം. ശ്വാസ്വച്ഛ്വോസം സുഗമമാക്കാന്‍ ഇത് സഹായിക്കും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്.

  • ശരീരത്തിലെ വിശാംഷങ്ങള്‍ അകറ്റും

ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ കലരുന്ന വിശാംഷങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം വിശാംഷങ്ങളെ ശരീരത്തില്‍ നിന്ന് പുറംതള്ളാന്‍ ചൂടുവെള്ളത്തിന് സാധിക്കും.

  • രക്തചംക്രമണം എളുപ്പമാക്കും

ശരീരത്തിലെ രക്തചംക്രമണം എളുപ്പമാക്കാന്‍ മികച്ച ഉപാധികളില്‍ ഒന്നാണ് ചൂടുവെള്ളം ശീലമാക്കല്‍. രക്തചംക്രമണം ശരിയായ രൂപത്തില്‍ നിലനിര്‍ത്തുന്നത് ആരോഗ്യപരിപാലനത്തിന് അത്യാവശ്യമാണ്.

  • ദഹനം എളുപ്പമാക്കും

ദഹനപ്രക്രിയയിലെ പ്രശ്‌നങ്ങള്‍ പല ഉദരരോഗങ്ങള്‍ക്കും കാരണമാകും. ശരിയായ ദഹനത്തിന് ചൂടുവെള്ളം മികച്ച പരിഹാരമാണ്.

  • മലബന്ധം ഒഴിവാക്കും

പലരും നേരിടുന്ന പ്രശ്‌നമാണ് മലബന്ധം. ശരിയായ ശോതനക്ക് ചൂടുവെള്ളം സഹായകമാണ്.