യമനീസ് മിസെല്‍ സഊദി സഖ്യസേന വെടിവെച്ചിട്ടു

Posted on: July 24, 2016 2:59 pm | Last updated: July 24, 2016 at 2:59 pm
SHARE

saudi arabiaറിയാദ്: യമനില്‍ നിന്ന് സഊദി അറേബ്യ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സഊദി സഖ്യസേന വെടിവെച്ചുവീഴ്ത്തി. തെക്കന്‍ സഊദി നഗരമായ നജ്‌റാനിലാണ് ആക്രമണശ്രമം പരാജയപ്പെടുത്തിയതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

ആഭ്യന്തര കലഹം രൂക്ഷമായ യമനിലെ ഷിയാ റിബലുകള്‍ക്ക് എതിരായ സൈനീക നീക്കത്തിനായാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന പ്രവര്‍ത്തിക്കുന്നത്.