പന്താവൂരില്‍ രണ്ട് വാഹനാപകടങ്ങള്‍; യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു

Posted on: July 24, 2016 2:38 pm | Last updated: July 24, 2016 at 2:38 pm
SHARE
ചങ്ങരംകുളത്തിന് സമീപം പന്താവൂരിൽ അപകടത്തിൽപെട്ട കാർ
ചങ്ങരംകുളത്തിന് സമീപം പന്താവൂരിൽ അപകടത്തിൽപെട്ട കാർ

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങരംകുളത്തിനും എടപ്പാളിനും ഇടയില്‍ പന്താവൂരില്‍ കാലത്ത് ഒമ്പത് മണിയോടെ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചായിരുന്നു ആദ്യ അപകടം. തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുനന കാറാണ് അപകടത്തില്‍ പെട്ടത്.

ചങ്ങരംകുളത്തിന് സമീപം പന്താവൂരിൽ അപകടത്തിൽപെട്ട കാർ
ചങ്ങരംകുളത്തിന് സമീപം പന്താവൂരിൽ അപകടത്തിൽപെട്ട കാർ

ഒന്‍പതര മണിയോടെ നൂറു മീറ്റര്‍ അകലെ മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു. അപകടങ്ങളെ തുടര്‍നന് സംസ്ഥാന പാതയില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.