Connect with us

Kerala

ഇസില്‍ ബന്ധം: ഖുറേഷിയേയും റിസ്വാന്‍ ഖാനെയും കൊച്ചിയിലെത്തിച്ചു

Published

|

Last Updated

കൊച്ചി: ഇസിലിലേക്ക്  യുവാക്കളെ റിക്രൂട്ട് ചെയ്തതായി ആരോപിച്ച് മുംബൈയില്‍ അറസ്റ്റിലായ ഇസ്‌ലാം മതപണ്ഡിതന്‍ ആര്‍.സി ഖുറേഷിയേയും സഹായി റിസ്വാന്‍ ഖാനെയും കൊച്ചിയിലെത്തിച്ചു. ഇസില്‍ റിക്രൂട്ട്‌മെന്റുകളില്‍ ഇവര്‍ക്കു നിര്‍ണായക പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

മുംബൈയിലെ താനെയ്ക്കു സമീപമുള്ള കല്യാണിലെ വസതിയില്‍നിന്നാണ് റിസ്വാന്‍ ഖാനെ കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണു ഖുറേഷിയെ മുംബൈയില്‍നിന്ന് അറസ്റ്റു ചെയ്തത്. കൊച്ചിയില്‍നിന്നു കാണാതായ മെറിന്‍ എന്ന യുവതിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മെറിനെ നിര്‍ബന്ധിച്ച് ഇസ് ലാമില്‍ ചേര്‍ത്തെന്നും തടവില്‍ പാര്‍പ്പിച്ചിരുക്കുകയാണെന്നുമാണ് ഖുറൈഷിക്ക് എതിരെയുള്ള ആരോപണം.
സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍ പിആര്‍ഒ ആണ് പിടിയിലായ ഖുറേഷി. പിടിയിലായ ഖുറേഷിയുടെ മൊഴിയനുസരിച്ച് നടത്തിയ റെയ്ഡിലാണ് റിസ്വാന്‍ ഖാനെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിന്ന് കാണാതായവര്‍ മുംബൈയില്‍ പലപ്പോഴായി എത്തി ഖുറേഷിയെ കണ്ടതായാണ് വിവരം.