Connect with us

National

തെലങ്കാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചു; 21 പേര്‍ മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ചികിത്സയിലുണ്ടായിരുന്ന 21 പേര്‍ ദാരുണമായി മരിച്ചു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധി മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മരിച്ചവരില്‍ നവജാതശിശുക്കളുമുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആദ്യം വൈദ്യുതി തകരാറിലായത്. തുടര്‍ന്നും വൈദ്യുതി നിലച്ചതോടെ നാല് ജനറേറ്ററുകള്‍ ആശുപത്രി അധികൃതര്‍ ഉപയോഗിച്ചു. ഇടതടവില്ലാതെ ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ചതോടെ പലതും ചാര്‍ജ് തീര്‍ന്ന് പ്രവര്‍ത്തനരഹിതമായി.

പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററും അടക്കമുള്ളവയും നിലച്ചു. ഇതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്. പ്രത്യേക പരിചരണം ആവശ്യമായവരെ കിടത്തിയിരുന്ന യൂണിറ്റുകളിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയുമെന്നാണ് റിപ്പോര്‍ട്ട്.
ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കനായില്ല.

തുടര്‍ന്ന് കൈകൊണ്ടു പ്രവര്‍ത്തിക്കുന്ന ആം ബാഗ് ഉപയോഗിച്ചാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കി. എന്നാല്‍ ഇത് ദീര്‍ഘനേരം പ്രായോഗികമായിരുന്നില്ല. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ശനിയാഴ്ചയോടെയാണ് അത് ഫലം കണ്ടത്. അപ്പോഴേക്കും രോഗികള്‍ മരണപ്പെട്ടിരുന്നു. ഒരു യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയത് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലായിരുന്നു.