ബാഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 11 മരണം

Posted on: July 24, 2016 2:11 pm | Last updated: July 24, 2016 at 2:11 pm
SHARE

BANGADHADബാഗ്ദാദ്: വടക്കു പടിഞ്ഞാറന്‍ ബാഗ്ദാദിലുണ്ടായ ചവേര്‍ സ്‌ഫോടനത്തില്‍ 11 മരണം. മരിച്ചവരില്‍ മൂന്നു പോലീസുകാരും ഉള്‍പ്പെടും. സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കാദിമിയ ജില്ലയില്‍ പോലീസ് ചെക്ക് പോയിന്റിനു സമീപം ചാവേര്‍ സ്‌ഫോടനം ഉണ്ടായത്. ഷിയാ വിഭാഗക്കാര്‍ കൂടുതലായുള്ള പ്രദേശമാണിത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.