അമേരിക്കയില്‍ ടിം കെയ്ന്‍ ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Posted on: July 24, 2016 11:16 am | Last updated: July 24, 2016 at 12:18 pm
SHARE

KANEവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലാരി ക്ലിന്റണ്‍ വിര്‍ജീനിയ സെനറ്റര്‍ ടിം കെയ്‌നെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. ഫിലാഡല്‍ഫിയയില്‍ ഡമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ട്വിറ്ററിലൂടെ ഹിലാരി കെയിനിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

വിര്‍ജീനിയ മുന്‍ ഗവര്‍ണറാണ് 58കാരനായ കെയ്ന്‍. 2013ലാണ് ഇദ്ദേഹം യു എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സെനറ്റ് ഇന്ത്യ കോകസിലെ അംഗമായ കെയ്ന്‍ പ്രതിനിധി സഭാ അംഗമായി 2014 ഒക്‌ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പുരോഗമനപരമായ കാര്യങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ പോരാട്ടം നടത്തുന്ന കെയ്ന്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കുമെന്ന് ഒരു ഇ മെയിലില്‍ ഹിലാരി പറഞ്ഞു.