Connect with us

International

ചൈനയില്‍ വെള്ളപ്പൊക്കം; 154 മരണം

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 154 പേര്‍ മരിച്ചു. 124 പേരെ കാണാതായിട്ടുണ്ട്. വടക്കന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കം കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുന്നത്. ദുരന്തം മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി നാട്ടുകാര്‍ ആരോപിച്ചു.

തിങ്കളാഴ്ച്ച മുതല്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ വടക്കന്‍ പ്രവിശ്യയിലാണ് 114 പേര്‍ കൊല്ലപ്പെട്ടത്. ഇവിടെ 111 പേരെ കാണാതായിട്ടുണ്ട്. മൂന്നുലക്ഷം പേരാണ് ഭവനരഹിതരായത്.

ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടന്നാരോപിച്ച് ജനങ്ങള്‍ റോഡുകള്‍ ഉപരോധിച്ചു. ദുരന്തം മുന്‍കൂട്ടി കാണുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച്ച പറ്റിയതായും ഇതിന് ജനങ്ങളോട് മാപ്പപേക്ഷിക്കുന്നുവെന്നും സിയാങ്തായ് മേയര്‍ ഡോംഗ് സിയായു പറഞ്ഞു.

Latest